ഉപയോക്താക്കളുടെ ഡേറ്റ ദുരുപയോഗം: ആയിരക്കണക്കിന് ആപ്ലിക്കേഷനുകളെ ഫേസ്ബുക്ക് ഒഴിവാക്കി

ഉപയോക്താക്കളുടെ ഡേറ്റ ദുരുപയോഗം: ആയിരക്കണക്കിന് ആപ്ലിക്കേഷനുകളെ ഫേസ്ബുക്ക് ഒഴിവാക്കി

സസ്‌പെന്‍ഡ് ചെയ്തവയില്‍ പരീക്ഷണഘട്ടത്തിലിരിക്കുന്ന ആപ്ലിക്കേഷനുകളും അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിനോട് പ്രതികരിക്കാത്ത ആപ്ലിക്കേഷനുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

പയോക്താക്കളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആപ്ലിക്കേഷനുകളെ ഫേസ്ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. എത്ര ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത് എന്ന് വ്യക്തമാക്കിയില്ല. ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചു. 

2017ലെ കേംബ്രിജ് അനലിറ്റിക്ക വിവാദത്തിന് പിന്നാലെ 2018 മാര്‍ച്ചില്‍ തുടക്കമിട്ട ആപ്പ് ഡെവലപ്പര്‍ ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഉപയോഗിച്ചിരുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തത്. ഈ ആപ്ലിക്കേഷനുകളുടെ ഡെവലപ്പര്‍മാരുടെ പശ്ചാത്തലവും ഫേസ്ബുക്ക് പരിശോധിക്കുന്നുണ്ട്. 

ആപ്ലിക്കേഷനുകളെ കുറിച്ച് ആശങ്കതോന്നിയാല്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നതെന്നും ഡെവലപ്പറുടെ പശ്ചാത്തലവും ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സാങ്കേതിക വിശകലനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഫേസ്ബുക്ക് പറയുന്നു. 

സസ്‌പെന്‍ഡ് ചെയ്തവയില്‍ പരീക്ഷണഘട്ടത്തിലിരിക്കുന്ന ആപ്ലിക്കേഷനുകളും അന്വേഷണത്തില്‍ ഫെയ്‌സ്ബുക്കിനോട് പ്രതികരിക്കാത്ത ആപ്ലിക്കേഷനുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ചില ആപ്ലിക്കേഷനുകളെ പൂര്‍ണമായും നിരോധിച്ചുവെന്നും ഫേസ്ബുക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com