മരിച്ചവര്‍ക്കു ഹാപ്പി ബര്‍ത്ത്‌ഡേ ആശംസിക്കാന്‍ ഇനി ഫേസ്ബുക്ക് പറയില്ല; നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുന്നു

വ്യക്തിപരമായി പിടിച്ചുലയ്ക്കുന്ന ഇത്തരം സങ്കടകാര്യങ്ങളെ കുറിച്ച് അസമയത്ത് ഉണ്ടാകുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എങ്ങനെ ഒഴിവാക്കാമെന്നതില്‍ ഫേസ്ബുക്ക് ഗവേഷണം നടത്തി വരികയായിരുന്നു
മരിച്ചവര്‍ക്കു ഹാപ്പി ബര്‍ത്ത്‌ഡേ ആശംസിക്കാന്‍ ഇനി ഫേസ്ബുക്ക് പറയില്ല; നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുന്നു


നോട്ടിഫിക്കേഷനുകള്‍ നല്‍കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഫേസ്ബുക്ക്. ഉറ്റസുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും വിയോഗം എല്ലാവര്‍ക്കും വിഷമവും വേദനയും ഉണ്ടാക്കുന്നതാണ്. എന്നാല്‍ പലപ്പോഴും മരിച്ചു പോയ ആളുകള്‍ക്ക് പിറന്നാള്‍ ആശംസ അയയ്ക്കൂവെന്നും, ഹായ് പറയൂ എന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നോട്ടിഫിക്കേഷനുകളായി വരാറുണ്ട്. ഇത് തികച്ചും വേദനാജനകമാണെന്നും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.
 
വ്യക്തിപരമായി പിടിച്ചുലയ്ക്കുന്ന ഇത്തരം സങ്കടകാര്യങ്ങളെ കുറിച്ച് അസമയത്ത് ഉണ്ടാകുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ എങ്ങനെ ഒഴിവാക്കാമെന്നതില്‍ ഫേസ്ബുക്ക് ഗവേഷണം നടത്തി വരികയായിരുന്നു. ഇതേത്തുടര്‍ന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെ 'പരേതന്‍മാരുടെ പ്രൊഫൈലുകള്‍' കണ്ടെത്താനും അവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മറ്റുള്ളവര്‍ക്ക് പോകാതിരിക്കുന്നതിനും മാര്‍ഗ്ഗം കണ്ടെത്തിയത്.

ഒരാള്‍ മരിച്ചു പോയാല്‍ ആ അക്കൗണ്ട് ' ഓര്‍മ്മ' യായി സൂക്ഷിക്കുന്നതിനുള്ള നടപടിയും ഫേസ്ബുക്ക് കര്‍ശനമാക്കി. മുമ്പ് ചരമക്കുറിപ്പ് അയച്ചു കൊടുത്താല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അടുത്ത സുഹൃത്തിനോ, കുടുംബാംഗത്തിനോ മാത്രമേ ആ അവകാശം ഉള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com