ഫെയ്‌സ്ബുക്ക് വഴി ഇനി സിനിമ ടിക്കറ്റും; പുതിയ ഫീച്ചര്‍

മൂവി റിമൈന്‍ഡര്‍, ഷോ ടൈം എന്നീ ഫീച്ചറുകളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്
ഫെയ്‌സ്ബുക്ക് വഴി ഇനി സിനിമ ടിക്കറ്റും; പുതിയ ഫീച്ചര്‍

ന്യൂയോര്‍ക്ക്: പുതിയ സിനിമ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കാനും ടിക്കറ്റ് ബുക്കിങ്ങിനുമുള്ള പ്രത്യേക ഫീച്ചറുകളുമായി ഫെയ്‌സ്ബുക്ക്. മൂവി റിമൈന്‍ഡര്‍, ഷോ ടൈം എന്നീ ഫീച്ചറുകളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 

സിനിമയുടെ പരസ്യപ്പേജിലേക്ക് ആളുകളെ എത്തിക്കുകയും എവിടെ എപ്പോള്‍ സിനിമ കാണാനാകും എന്ന വിവരങ്ങളും ഒപ്പം ടിക്കറ്റ് എടുക്കാനുള്ള സേവനവും ഇതിലൂടെ നല്‍കും. യുഎസ്എ, യുകെ എന്നിവിടങ്ങളിലാണ് ഫീച്ചര്‍ ആദ്യം നടപ്പാക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com