പ്രളയത്തില്‍ മുങ്ങിയ വണ്ടികള്‍ക്ക് സൗജന്യ സര്‍വീസ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ടിവിഎസ്

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും
പ്രളയത്തില്‍ മുങ്ങിയ വണ്ടികള്‍ക്ക് സൗജന്യ സര്‍വീസ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ടിവിഎസ്

ന്യൂഡല്‍ഹി; പ്രളയത്തില്‍ വണ്ടി മുങ്ങിപ്പോയവര്‍ക്ക് സന്തോഷവാര്‍ത്ത. പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസുമായി ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും. 

പ്രളയത്തില്‍ മുങ്ങിയ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നശിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കാനാണ് ടിവിഎസ് തീരുമാനം. ഒരു ലക്ഷത്തില്‍പ്പരം വാഹനങ്ങള്‍ക്കാണ് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. തിങ്കളാഴ്ച മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് സര്‍വീസ് ക്യാമ്പ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 

വാഹനങ്ങള്‍ക്ക് അതിവേഗം ഇന്‍ഷ്വറന്‍സ് ക്ലെയിം ഉറപ്പാക്കാന്‍ ഇന്‍ഷ്വറന്‍സ് കന്പനികളുമായി ധാരണയായിട്ടുണ്ടെന്നും ടിവിഎസ് ഡയറക്ടറും സിഇഒയുമായ കെ.എന്‍. രാധാകൃഷ്ണന്‍ അറിയിച്ചു. കമ്പനിയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് മൂന്നു കോടി രൂപ വീതം സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com