കൊച്ചി : ഇന്ധന വിലയില്‍ നേരിയ ഇളവ്. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒമ്പതു പൈസയും ഏഴു പൈസയും വീതം കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 92 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 69 രൂപ 32 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74. 22 രൂപയും ഡീസലിന് 70.66 രൂപയുമാണ് നിരക്ക്. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 73.24 രൂപ, 69.64 രൂപ എന്നിങ്ങനെയാണ്.
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില യഥാക്രമം 70.94 രൂപ, 65.71 രൂപ എന്നിങ്ങനെയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ