ഫേസ്ബുക്ക് ഗുണ്ടാ സംഘം, ജനാധിപത്യത്തിന് ഭീഷണി; കുറ്റങ്ങള്‍ നിരത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട്‌

സ്വകാര്യത, ആന്റി കോമ്പറ്റീഷന്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുകയാണ് ഫേസ്ബുക്ക് ചെയ്തത്
ഫേസ്ബുക്ക് ഗുണ്ടാ സംഘം, ജനാധിപത്യത്തിന് ഭീഷണി; കുറ്റങ്ങള്‍ നിരത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട്‌

ലണ്ടന്‍: ഫേസ്ബുക്കിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്ന് ഫേസ്ബുക്കിനെ വിശേഷിപ്പിച്ചാണ് ഗുരുതര ആരോപണങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമിതി സമര്‍പ്പിച്ചത്.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ഫേസ്ബുക്കിനെതിരെ നടപടി സ്വീകരിക്കണം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യത, ആന്റി കോമ്പറ്റീഷന്‍ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ അറിഞ്ഞുകൊണ്ട് ലംഘിക്കുകയാണ് ഫേസ്ബുക്ക് ചെയ്തത്. ഫേസ്ബുക്ക് പോലുള്ള ഇടങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയും, അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ഓരോരുത്തരേയും ഉന്നം വെച്ചെത്തുന്ന പരസ്യങ്ങളും ജനാധിപത്യത്തെ ഭീഷണിയിലാഴ്ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പെടെ ഫേസ്ബുക്ക് ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ കുറിച്ച് 18 മാസം നീണ്ട പഠനത്തിന് ഒടുവിലാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഫേസ്ബുക്ക് കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാവുന്നതും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു. 

സമിതിക്ക് മുന്നില്‍ ഹാജരാവാതിരുന്ന ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിനേയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. അന്വേഷണത്തോടെ സഹകരിക്കാതിരിക്കുക വഴി ബ്രിട്ടീഷ് പാര്‍ലമെന്റിനേയും, ഒന്‍പത് ലോക രാജ്യങ്ങളിലെ പ്രതിനിധികളടങ്ങുന്ന സമിതിയേയും സക്കര്‍ബര്‍ഗ് അപമാനിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com