ഇനി വണ്ടി ഓടിക്കുമ്പോൾ ഫോണെടുക്കാം ; ഹൈടെക് ഹെൽമറ്റുമായി സ്റ്റീൽബേഡ് ;ഹാന്‍ഡ്‌സ്ഫ്രീ കോള്‍ കണക്ടിവിറ്റി  

ഇനി വണ്ടി ഓടിക്കുമ്പോൾ ഫോണെടുക്കാം ; ഹൈടെക് ഹെൽമറ്റുമായി സ്റ്റീൽബേഡ് ;ഹാന്‍ഡ്‌സ്ഫ്രീ കോള്‍ കണക്ടിവിറ്റി  

ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്

ഹെൽമെറ്റും ഹൈടെക്കാകുന്നു. ഹാന്‍ഡ്‌സ്ഫ്രീ കോള്‍ കണക്ടിവിറ്റി സംവിധാനമുള്ള ഹെൽമറ്റാണ് വിപണി കീഴടക്കാനെത്തുന്നത്. 
ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡാണ് ഹൈ-ടെക് ഹെല്‍മെറ്റുമായി രം​ഗത്തെത്തിയിട്ടുള്ളത്. ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് അവകാശപ്പെടുന്നത്. 

എസ്ബിഎ-1 എച്ച്എഫ് എന്നാണ് സ്റ്റീല്‍ബേഡിന്റെ ഈ ഹൈടെക് ഹെല്‍മെറ്റിന് പേര് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ബാറ്ററിലെസ് ആയിട്ടുള്ള ഈ ഹെല്‍മെറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഇതിലുള്ള നോയിസ് ക്യാന്‍സലേഷന്‍ എന്ന സാങ്കേതികവിദ്യ ആംബിയന്റ് നോയിസ് കുറയ്ക്കാന്‍ സാധിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 

ഇതിന് പുറമെ, ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന്‍ ബട്ടണ്‍ എന്നിവയും ഹെല്‍മെറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഹെല്‍മെറ്റ് വാട്ടര്‍പ്രൂഫും അതില്‍ നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌സ് ഫ്രീ സംവിധാനങ്ങള്‍ വാട്ടര്‍ റെസിസ്റ്റന്‍സുമാണ്. സുഗമമായ എയര്‍ സര്‍ക്കുലേഷന്‍സിനായി ഹെല്‍മെറ്റിന്റെ മുന്നിലും മുകളിലും വെന്റിലേഷനും ഒരുക്കിയിട്ടുണ്ട്. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി സംവിധാനങ്ങളുള്ള ഈ ഹെല്‍മെറ്റിന് 2589 രൂപയാണ് വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com