ഇന്ധനവില വീണ്ടും കുതിക്കുന്നു ; ഡീസൽ വില 70 കടന്നു

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.27 രൂപയും ഡീ​സ​ലി​ന് 3.08 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്
ഇന്ധനവില വീണ്ടും കുതിക്കുന്നു ; ഡീസൽ വില 70 കടന്നു

കൊച്ചി : ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോൾ ലിറ്ററിന് 17 പൈ​സ​യും ഡീ​സ​ലി​ന് 20 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് ഏ​ഴു​പ​ത് രൂ​പ​യും ക​ട​ന്ന് കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.27 രൂപയും ഡീ​സ​ലി​ന് 3.08 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 73.95 രൂ​പ​യും ഡീ​സ​ലി​ന് 70.06 രൂ​പ​യു​മാ​ണ് ഇന്നത്തെ വില. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 72.66 രൂ​പ​യാ​ണ്. ഡീ​സ​ലി​ന് 68.73 രൂ​പ​യും. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 72.98 രൂപ, 69.05 രൂപ എന്നിങ്ങനെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com