യുഎസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണോ? ഇനി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സോഷ്യല്‍മീഡിയ വിവരങ്ങളും നല്‍കണം

നേരത്തേ ഈ നിയമം തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവക്ക് മാത്രമേ ബാധകമായിരുന്നുള്ളു.
യുഎസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണോ? ഇനി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സോഷ്യല്‍മീഡിയ വിവരങ്ങളും നല്‍കണം

വാഷിങ്ടണ്‍: യുഎസ് വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും സമര്‍പ്പിക്കണമെന്ന് പുതിയ നിയമം. സാമൂഹിക മാധ്യമങ്ങളിലെ പേരുകള്‍, അഞ്ചു വര്‍ഷത്തിനിടെ ഉപയോഗിച്ച ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്.  

അതേസമയം, ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക വിസാ അപേക്ഷകര്‍ക്കും ഈ നടപടികളില്‍ ഇളവ് നല്‍കും. ജോലി ചെയ്യുന്നതിനോ പഠിക്കുന്നതിനോ വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നതെങ്കില്‍ എല്ലാവരും വിവരങ്ങള്‍ കൈമാറണമെന്നാണ് വ്യവസ്ഥ.  

'ഞങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ചില മുന്‍കരുതല്‍ പ്രക്രിയകള്‍ നടപ്പാക്കേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള നീതിയുക്തമായ യാത്രയെ പിന്തുണക്കും'- യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു. 

നേരത്തേ ഈ നിയമം തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യമുള്ള മേഖലകളിലുള്ളവക്ക് മാത്രമേ ബാധകമായിരുന്നുള്ളു. അവരുടെ അധികവിവരങ്ങള്‍ ആവശ്യപ്പെടുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ എല്ലാ അപേക്ഷകരും തങ്ങളുള്‍പ്പെട്ട എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലെയും പേര് വിവരങ്ങള്‍ കൈമാറണമെന്നാണ് നിയമം. 

സോഷ്യല്‍ മീഡിയ വിവരങ്ങള്‍ സംബന്ധിച്ച് ആരെങ്കിലും കളവ് പറയാന്‍ ശ്രമിക്കുകയാണെങ്കില്‍ ഗുരുതരമായ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ അറിയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com