എടിഎമ്മുകള്‍ ഭിത്തി തുരന്ന് വയ്ക്കണം: റിസര്‍വ് ബാങ്ക് 

എടിഎമ്മുകള്‍ വെറുതെ നിലത്ത് സ്ഥാപിക്കാതെ ഭിത്തിയോ തൂണോ തറയോ തുരന്ന് ഭദ്രമായി വയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം
എടിഎമ്മുകള്‍ ഭിത്തി തുരന്ന് വയ്ക്കണം: റിസര്‍വ് ബാങ്ക് 

മുംബൈ: എടിഎമ്മുകള്‍ വെറുതെ നിലത്ത് സ്ഥാപിക്കാതെ ഭിത്തിയോ തൂണോ തറയോ തുരന്ന് ഭദ്രമായി വയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. രാജ്യത്തെ ബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം കൈമാറിയത്.

സെപ്റ്റംബര്‍ അവസാനത്തോടെ ഇത് നടപ്പിലാക്കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. വിമാനത്താവളങ്ങള്‍ പോലെ അതീവ സുരക്ഷാ സ്ഥലങ്ങള്‍ ഒഴികെയുളള സ്ഥലങ്ങളില്‍ ഇത് ഉടന്‍ നടപ്പിലാക്കണമെന്നാണ് നിര്‍ദേശം.

എടിഎമ്മുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് 2016ല്‍ റിസര്‍വ് ബാങ്ക് ഒരു ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. കൂടാതെ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com