എടിഎമ്മിൽ നിന്നും പണമെടുക്കാൻ ഇനി കാർഡും വേണ്ട ; 'യോനോ കാഷു'മായി എസ്ബിഐ

സ്കി​മ്മിം​ഗ്, ക്ലോ​ണിം​ഗ് ത​ട്ടി​പ്പു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​വെ​ന്ന​തി​നു പു​റ​മെ ര​ണ്ട് ഒ​ത​ന്‍റി​ക്കേ​ഷ​നി​ലൂ​ടെ സു​ര​ക്ഷി​ത​മാ​ക്കി​യ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത
എടിഎമ്മിൽ നിന്നും പണമെടുക്കാൻ ഇനി കാർഡും വേണ്ട ; 'യോനോ കാഷു'മായി എസ്ബിഐ

തി​രു​വ​ന​ന്ത​പു​രം: എടിഎമ്മിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സംവിധാനവുമായി എസ്ബിഐ. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമായ യോനോ എസ്ബിഐ വഴിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.  ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ബാ​ങ്കാ​ണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 

യോനോ കാഷ് എന്ന പുതിയ സംവിധാനം എസ്ബിഐയുടെ 16,500 ൽ അധികം എടിഎമ്മുകളിൽ ലഭിക്കും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകളെ യോനോ കാഷ് പോയിന്റ് എന്നാണ് അറിയപ്പെടുക. ഇതുവഴി കാർഡില്ലാതെ പണം പിൻവലിക്കാനാകും. എടിഎം കാർഡുകൾ എടിഎം മെഷീനിൽ ഉപയോ​ഗിക്കുമ്പോൾ തട്ടിപ്പുകൾക്കിരയാകുന്ന സംഭവം വർധിച്ചതോടെ, ഇതിനുള്ള സാധ്യത ഇല്ലാതാക്കുക ലക്ഷ്യമിട്ടു കൂടിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്. 

സ്കി​മ്മിം​ഗ്, ക്ലോ​ണിം​ഗ് ത​ട്ടി​പ്പു​ക​ൾ​ക്കു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​വെ​ന്ന​തി​നു പു​റ​മെ ര​ണ്ട് ഒ​ത​ന്‍റി​ക്കേ​ഷ​നി​ലൂ​ടെ സു​ര​ക്ഷി​ത​മാ​ക്കി​യ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ആ​റ​ക്ക​ങ്ങ​ളു​ള്ള യോ​നോ കാ​ഷ് പി​ൻ ത​യാ​റാ​ക്ക​ണം. ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​റ​ക്ക​ങ്ങ​ളു​ള്ള റ​ഫ​റ​ൻ​സ് നമ്പ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​മ്പ​റി​ലേ​ക്ക് എ​സ്എം​എ​സ് ആ​യി ല​ഭി​ക്കും. അ​ടു​ത്ത അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ തൊ​ട്ട​ടു​ത്തു​ള്ള യോ​നോ കാ​ഷ് പോ​യി​ന്‍റ് വ​ഴി പി​ൻ ന​മ്പ​റും റെ​ഫ​റ​ൻ​സ് ന​മ്പ​റും ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ക്കാനാകും.

അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ യോ​നോ വ​ഴി എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഒ​രൊ​റ്റ കു​ട​ക്കീ​ഴി​നു​ള്ളി​ലാ​ക്കി ഒ​രു ഡി​ജി​റ്റ​ൽ ലോ​കം ഒ​രു​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് എ​സ്ബി​ഐ ചെ​യ​ർ​മാ​ൻ ര​ജ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ വ​രും​നാ​ളു​ക​ളി​ൽ യോ​നോ​യി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​സ്ബി​ഐ. 2019 ഫെബ്രുവരി വരെ യോനോ 18 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു. ആൻഡ്രോയ്ഡി, ഐഒഎസ് മൊബൈൽ ഫോണുകളിൽ യോനോ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com