കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയില്‍ വ്യത്യാസം തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്ന് നേരിയ തോതില്‍ വില കുറഞ്ഞു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 74 രൂപ 82 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 04 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.15 രൂപ, 71.39 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75.14 രൂപയും ഡീസലിന് 70.36 രൂപയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ