സക്കര്‍ബര്‍ഗിന്റെ പോസ്റ്റുകളും ഫേസ്ബുക്ക് മുക്കി; അബദ്ധത്തിലെന്ന് വിശദീകരണം

2007, 2008 വര്‍ഷങ്ങളില്‍ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ച ചില പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടെന്നാണ് കമ്പനി അറിയിച്ചത്
സക്കര്‍ബര്‍ഗിന്റെ പോസ്റ്റുകളും ഫേസ്ബുക്ക് മുക്കി; അബദ്ധത്തിലെന്ന് വിശദീകരണം

സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ചില മുന്‍കാല പോസ്റ്റുകള്‍ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് ഫേസ്ബുക്ക്. 2007, 2008 വര്‍ഷങ്ങളില്‍ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ച ചില പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടെന്നാണ് കമ്പനി അറിയിച്ചത്. 

സാങ്കേതിക തകരാറുകള്‍ മൂലമാണ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതെന്നും അവ വീണ്ടെടുക്കുന്നത് അങ്ങേയറ്റം ശ്രമകരമാണെന്നും ഫേസ്ബുക്ക് വക്താവ് പറഞ്ഞു. വിജയിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് അതിനായി ശ്രമിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എത്ര പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു എന്നത് സംബന്ധിച്ചും ശരിയായ വിവരമില്ല. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഏത് പോസ്റ്റുകളാണ് കാണാതായതെന്ന് കൃത്യമായി കണ്ടെത്തുക സാധ്യമല്ലാത്തതുകൊണ്ടുതന്നെ കാണാതായ പോസ്റ്റുകളുടെ എണ്ണം കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനിടയില്‍ മുന്‍കാല പോസ്റ്റുകളും മറ്റും സേവ് ചെയ്യുന്നതില്‍ ഫേസ്ബുക് അല്‍ഗോരിതത്തില്‍ മാറ്റം വന്നത് പോസ്റ്റ് വീണ്ടെടുക്കാനുള്ള ശ്രമത്തെ കൂടുതല്‍ ദുഷ്‌കരമാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com