വാട്‌സാപ്പ് സ്റ്റാറ്റസ് ഫെയ്‌സ് ബുക്ക് സ്റ്റോറീസില്‍ ഷെയര്‍ ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ സ്റ്റാറ്റസ് 24 മണിക്കൂര്‍ നേരം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും
വാട്‌സാപ്പ് സ്റ്റാറ്റസ് ഫെയ്‌സ് ബുക്ക് സ്റ്റോറീസില്‍ ഷെയര്‍ ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം

വാട്‌സാപ്പിനേയും ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും പരസ്പരം ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്. ഇതിന്റെ ഭാഗമായാണ് വാട്‌സാപ്പ് സ്റ്റാറ്റസ് നേരിട്ട് ഫെയ്‌സ്ബുക്ക് സ്‌റ്റോറീസില്‍ പങ്കുവെക്കാനുള്ള സൗകര്യം ഒരുക്കുന്നത്. 

ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് നേരിട്ട് ഫെയ്‌സ്ബുക്കിലെത്തിക്കാനുള്ള സൗകര്യം നിലവില്‍ ലഭ്യമാണ്. കഴിഞ്ഞ ജൂണില്‍ തന്നെ വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ എത്തിയിരുന്നു. ഇപ്പോള്‍ വാട്‌സാപ്പിന്റെ പ്രധാന ആപ്പിലേക്കും ഈ ഫീച്ചര്‍ എത്തി. 

വാട്‌സാപ്പ് സ്റ്റാറ്റസ് എങ്ങനെ ഫെയ്‌സ്ബുക്ക് സ്‌റ്റോറീസില്‍ പങ്കുവെക്കാം.
 
ആദ്യം വാട്‌സാപ്പിലെ മൈ സ്റ്റാറ്റസ് തുറക്കുക

സ്റ്റാറ്റസിന് അടുത്തായി കാണുന്ന മെനു ഓപ്ഷന്‍ തുറക്കുക. അതില്‍ ഫെയ്‌സ്ബുക്കിലേക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാം.

ഇത് തിരഞ്ഞെടുക്കുക. 

അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചറും പ്രൈവസി പോളിസിയും കാണാന്‍ സാധിക്കും.
 
'ഷെയര്‍ നൗ' എന്നത് തിരഞ്ഞെടുത്താല്‍ നിങ്ങളുടെ വാട്‌സാപ്പ്  സ്റ്റാറ്റസ് ഫെയ്‌സ്ബുക്ക് സ്‌റ്റോറീസില്‍ എത്തിയിട്ടുണ്ടാവും. 

വാട്‌സാപ്പ് സ്റ്റാറ്റസ് ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് മുന്നോട്ട് വെക്കുന്ന സ്വകാര്യതാ നയം അഥവാ പ്രൈവസി
പോളിസി വായിച്ച് നോക്കണം. സ്റ്റാറ്റസ് എല്ലാവര്‍ക്കുമായി പങ്കുവെക്കണോ, സുഹൃത്തുക്കള്‍ക്ക് മാത്രമോ, തിരഞ്ഞെടുത്തവരിലേക്ക് മാത്രമോ എന്നെല്ലാം ഇഷ്ടാനുസരണം തീരുമാനിക്കാം. 

ഈ സ്റ്റാറ്റസ് 24 മണിക്കൂര്‍ നേരം മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കും. വാട്‌സാപ്പ് സ്റ്റാറ്റസ് നീക്കം ചെയ്താലും ഫെയ്‌സ്ബുക്ക് സ്‌റ്റോറീസിലേക്ക് പങ്കുവെച്ച അതേ സ്റ്റാറ്റസ് അവിടെ തന്നെയുണ്ടാവും. ഒരു സ്‌ക്രീന്‍ ഷോട്ട് പോലെയാണ് വാട്‌സാപ്പില്‍ നിന്നും പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്ക് സ്‌റ്റോറീസില്‍ കാണുക. വാട്‌സാപ്പ് സ്റ്റാറ്റസില്‍ എന്തെങ്കിലും ലിങ്ക് പങ്കുവെച്ചിട്ടുണ്ടെങ്കില്‍ അത് ഫെയ്‌സ്ബുക്ക് സ്‌റ്റോറീസില്‍ പ്രവര്‍ത്തിക്കില്ല.

വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഇത്. എത് രീതിയിലാണ് ഫെയ്‌സ്ബുക്ക് ഈ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com