എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് ; ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താന്‍ തീരുമാനം

എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം
എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് ; ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താന്‍ തീരുമാനം

ന്യൂയോര്‍ക്ക് : എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനം. ഒപെക് രാജ്യങ്ങളാണ് ഈ തീരുമാനം എടുത്തത്. ഉത്പാദനം ഒരു ദിവസം ഒരു കോടി ബാരലിന്റെ കുറവ് വരുത്താനാണ് തീരുമാനം. എണ്ണവില കാല്‍നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയതിനാലാണ് ഈ നീക്കം. 

കോവിഡ് രോഗബാധയെത്തുടര്‍ന്നും, വില സംബന്ധിച്ച സൗദി-റഷ്യ പോരാട്ടവും മൂലം എണ്ണ വിപണി തകര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിലവിലെ ഉത്പാദനത്തിന്റെ അഞ്ചുശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. 

മെയ്, ജൂണ്‍ മാസങ്ങളില്‍ ഉത്പാദനം 10 ദശലക്ഷം ബാരലായി കുറയ്ക്കും. ഇത് എണ്ണ വില മുകളിലേക്ക് ഉയര്‍ത്തുമെന്നും ഒപെക് അറിയിച്ചു. ഒ​രു ദി​വ​സം 10 ദ​ശ​ല​ക്ഷം ബാ​ര​ൽ അ​ല്ലെ​ങ്കി​ൽ ആ​ഗോ​ള വി​ത​ര​ണ​ത്തി​ന്‍റെ 10% വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ഒ​പെ​കും സ​ഖ്യ​ക​ക്ഷി​ക​ളും സ​മ്മ​തി​ച്ചിട്ടുണ്ട്.

ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ പ്ര​തി​ദി​നം എ​ട്ട് ദ​ശ​ല​ക്ഷം ബാ​ര​ലാ​യി ഇ​ത് ല​ഘൂ​ക​രി​ക്കും. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ച്ച് വി​ല നി​യ​ന്ത്രി​ക്കാ​ൻ സൗ​ദി​യും റ​ഷ്യ​യും ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com