ഇനി സൗജന്യമായി ഗെയിം കളിക്കാം, ഫേസ്ബുക്കിന്റെ ഗെയിമിങ് ആപ്പ് ഒരുങ്ങി 

ഗോ ലൈവ് എന്ന പുതിയ ഫീച്ചറും ആപ്പില്‍ അവതരിപ്പിക്കും
ഇനി സൗജന്യമായി ഗെയിം കളിക്കാം, ഫേസ്ബുക്കിന്റെ ഗെയിമിങ് ആപ്പ് ഒരുങ്ങി 

ട്വിച്ചിനും യൂട്യൂബിനും വെല്ലുവിളി ഉയര്‍ത്തി സ്വന്തം ഗെയിമിങ് ആവതരിപ്പിക്കാന്‍ ഒരുങ്ങി് ഫേസ്ബുക്ക്. സൗജന്യമായി ഡിജിറ്റല്‍ വിഡിയോ പ്രക്ഷേപണങ്ങള്‍ കാണാനും സ്ട്രീം ചെയ്യാനും പുതിയ ആപ്പിലൂടെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് അവസരമൊരുങ്ങുന്നു. 

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായിരിക്കും സേവനം ലഭ്യമാക്കുക. ഗോ ലൈവ് എന്ന പുതിയ ഫീച്ചറും ആപ്പില്‍ അവതരിപ്പിക്കും. ഇതുവഴി മറ്റ് മൊബൈല്‍ ഗെയിമുകളുടെ ഭാഗങ്ങള്‍ ഇതില്‍ സ്ട്രീം ചെയ്യാന്‍ സാധിക്കും. ആപ്പിന്റെ ഐഒഎസ് വേര്‍ഷനും ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആളുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ വിനോദം നിറഞ്ഞ ഒന്നാണ് ഗെയിമിങ് എന്നതുകൊണ്ടുതന്നെ ഗെയിമിങ്ങ് വളരെ പ്രാധാന്യത്തോടെ കാണുന്നതെന്ന് ഫേസ്ബുക്ക് ഗെയിമിങ് ആപ്പ് മേധാവി ഫിഡ്ജി സിമോ പറഞ്ഞു. നിഷ്‌ക്രിയമായി ഗെയിം കളിക്കുന്നു എന്നതിനപ്പുറം ഇന്ററാക്ടീവ് ആയുള്ള ഒന്നാണ് ഈ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാധാരണ രീതിയിലുള്ള ചില ഗെയിമുകളുമായാണ് ആപ്പ് പ്രവര്‍ത്തനം തുടങ്ങുകയെങ്കിലും പ്രാഥമികമായി ലൈവ്‌സ്ട്രീമുകള്‍ കാണുകയും നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ പരസ്യങ്ങളൊന്നും ആപ്പില്‍ ഉണ്ടാവുകയില്ല. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ലാറ്റിന്‍ അമേരിക്കയിലും ഗക്ഷിണപൂര്‍വ്വേഷ്യയിലും ആപ്പിന്റെ ടെസ്റ്റ് വേര്‍ഷനുകള്‍ അവതരിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com