വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം, ഇനി യൂണിയന്‍ ബാങ്കും; ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം ലഭ്യമാക്കുന്ന ബാങ്കുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് ഈ സേവനം ഇതിനോടകം ആരംഭിച്ചത്. ഈ ശ്രേണിയില്‍ മറ്റൊരു പൊതുമേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും ഇടംപിടിച്ചിരിക്കുകയാണ്.

വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടി. വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം യാഥാര്‍ഥ്യമാക്കിയതോടെ, എല്ലാവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താനുള്ള സൗകര്യം ലഭിച്ചിരിക്കുകയാണെന്ന് ധനകാര്യ സേവന വിഭാഗം സെക്രട്ടറി ദേബാശിഷ് പാണ്ട പറഞ്ഞു.

വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് സേവനം ലഭ്യമാക്കുക. സേവനദാതാക്കള്‍ നിയോഗിക്കുന്ന ഡോര്‍ സ്‌റ്റെപ്പ് ബാങ്കിങ് ഏജന്റുമാര്‍ വഴിയാണ് വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം ലഭ്യമാക്കുക. പണമിടപാടുകള്‍ അടക്കമുള്ള സേവനങ്ങള്‍ ഇതുവഴി ലഭിക്കും.

1800-103-7188, 1881-213-721 എന്നി ടോള്‍ ഫ്രീ നമ്പറുകള്‍ വഴി വീട്ടുപടിക്കല്‍ ബാങ്കിങ് സേവനത്തിനായി ബുക്ക് ചെയ്യാം. കൂടാതെ www.psbdsb.in, ഡിഎസ്ബി മൊബൈല്‍ ആപ്പ് എന്നിവ വഴിയും ബാങ്കിങ് സേവനത്തിനായി സമീപിക്കാം. പണമിടപാടുകള്‍ക്ക് പുറമേ ചെക്ക് ബുക്ക്, ഡ്രാഫ്റ്റ്, അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്, ഫിക്‌സ്ഡ് ഡെപ്പോസിറ്റ് രസീത് തുടങ്ങിയവയ്ക്കും വീട്ടുപടിക്കല്‍ ബാങ്കിങ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com