ബഹിഷ്കരണത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ!

ബഹിഷ്കരണത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ!

ബഹിഷ്കരണത്തിനിടയിൽ ചൈനീസ് സ്മാർട് ഫോൺ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ!

ന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആ​ഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്കരണ ആഹ്വാനം ശക്തമാണ്. അതിനിടയിലും ചൈനീസ് സ്മാർട് ‌ഫോൺ ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ ഫ്‌ളാഗ്ഷിപ് സ്മാർട് ഫോണായ 'വൺ പ്ലസ് 8പ്രോ' ഇന്ത്യയിൽ വിറ്റു തീർന്നത് നിമിഷങ്ങൾക്കുള്ളിൽ.

പുതിയ ഐ ഫോണുകളേക്കാൾ കുറഞ്ഞ വിലയിൽ ആമസോണിൽ വിൽപനയ്‌ക്കെത്തിച്ച ഫോൺ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആമസോണിൽ ലഭ്യമല്ലാതായി. ഫോൺ വാങ്ങാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി പലരും ട്വിറ്ററിൽ എത്തിയിരുന്നു.

ചൈനീസ് ബ്രാൻഡുകളെ, പ്രത്യേകിച്ചും സ്മാർട്‌ ഫോൺ ബ്രാൻഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നതിന്റെ തെളിവാണ് ഇതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട നിരീക്ഷിക്കുന്നു. ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ് ചൈന. സ്മാർട് ‌ഫോണുകൾ ഉൾപ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമാണ സാമഗ്രികളും ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വൻകിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് ആണ് വൺ പ്ലസ്. ഓപ്പോ, വിവോ, റിയൽമി, ഐക്യൂ പോലുള്ള ബ്രാൻഡുകളും ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. ഇതിൽ വൺ പ്ലസ്, ഓപ്പോ, റിയൽമി, വിവോ എന്നിവ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്‌ ഫോൺ ബ്രാൻഡുകളാണ്. ഇത് കൂടാതെ ചൈനയിൽ നിന്നുള്ള ഷാവോമിയും ഇന്ത്യയിലെ സ്മാർട്‌ ഫോൺ വിപണിയിലെ മുൻനിര കമ്പനിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com