ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി, പ്രത്യേക ക്രമീകരണം 

ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി, പ്രത്യേക ക്രമീകരണം 

കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി.

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, ബാങ്കുകളുടെ പ്രവര്‍ത്തന സമയം നീട്ടി. ഏപ്രില്‍ നാലു വരെ നാലുമണിവരെയാണ് പ്രവര്‍ത്തന സമയം നീട്ടിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം ഉച്ചയ്ക്ക് രണ്ടുമണി വരെയാക്കിയിരുന്നു. എന്നാല്‍ ശമ്പളം ദിനങ്ങളും മാസത്തിന്റെ തുടക്കവും കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവൃത്തി സമയം നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകാരുടെ അക്കൗണ്ട് നമ്പര്‍ അനുസരിച്ച് ശാഖകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും.

രാജ്യത്ത് ബാങ്കുകളുടെ എല്ലാ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ പണലഭ്യതയും ഉറപ്പുവരുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹിക അകലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലും സവിശേഷ ശ്രദ്ധ പുലര്‍ത്തണം. സാനിറ്റൈസര്‍ പോലുളള പ്രതിരോധ സാമഗ്രികള്‍ ശാഖകളിലും എടിഎമ്മുകളിലും ഉറപ്പാക്കണമെന്നും നിര്‍മ്മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com