വാട്സാപ്പിൽ 'മെസഞ്ചർ റൂംസ്' സേവനമെത്തി; സൗകര്യം ഈ ഫോണുകളിൽ

വാട്സാപ്പിൽ 'മെസഞ്ചർ റൂംസ്' സേവനമെത്തി; സൗകര്യം ഈ ഫോണുകളിൽ
വാട്സാപ്പിൽ 'മെസഞ്ചർ റൂംസ്' സേവനമെത്തി; സൗകര്യം ഈ ഫോണുകളിൽ

സാൻഫ്രാൻസിസ്‌കോ: ഫെയ്‌സ്ബുക്കിന്റെ പുതിയ വീഡിയോ കോൺഫറൻസിങ് സേവനമായ 'മെസഞ്ചർ റൂംസ്' വാട്‌സാപ്പിന്റെ പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിലെത്തി. 2.20.163 വാട്‌സാപ്പ് ബീറ്റാ പതിപ്പിലാണ് മെസഞ്ചർ റൂംസ് സേവനം ബന്ധിപ്പിച്ചിരിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

ചാറ്റിനുള്ളിലെ ഷെയർ മെനുവിൽ 'റൂം' എന്നൊരു ഓപ്ഷനും നൽകിയിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ മെസഞ്ചറിൽ വീഡിയോ ചാറ്റിനുള്ള റൂം ക്രിയേറ്റ് ചെയ്യുന്നതിനായുള്ള വിൻഡോ തുറക്കും. മെസഞ്ചറിൽ ഒരു റൂം ക്രിയേറ്റ് ചെയ്യുക. ഗ്രൂപ്പ് വീഡിയോ ചാറ്റിലേക്കുള്ള ഒരു ലിങ്ക് എല്ലാവർക്കും അയച്ചു കൊടുക്കുക. വാട്‌സാപ്പോ, മെസഞ്ചറോ ഇല്ലാത്തവർക്കും അയച്ചുകൊടുക്കാം എന്ന കുറിപ്പ് ആ വിൻഡോയിൽ കാണാം. 

ഫെയ്‌സ്ബുക്ക് കമ്പനിയ്ക്ക് കീഴിലെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സേവനങ്ങളിൽ ഒന്നാണ് വാട്‌സാപ്പ്. വാട്‌സാപ്പ് ഉപയോക്താക്കളെ എല്ലാം മെസഞ്ചർ റൂം സേവനത്തിലേക്ക് കൊണ്ടുവരികയാണ് പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്. 

കഴിഞ്ഞ മാസമാണ് വീഡിയോ കോൺഫറൻസിങിനായി മെസഞ്ചർ റൂം സേവനം ഫെയ്‌സ്ബുക്ക് പുറത്തിറക്കിയത്. ഇതിലൂടെ ഒരേ സമയം 50 പേരുമായി സംസാരിക്കാനാകും. സൂം, സ്‌കൈപ്പ്, ഗൂഗിൾ മീറ്റ് പോലുള്ള സേവനങ്ങൾക്ക് ലോക്ക്ഡൗൺ കാലത്ത് പ്രാധാന്യം വർധിച്ചിരുന്നു. ഇതാണ് പുതിയ സേവനം രംഗത്തിറക്കാൻ ഫെയ്‌സ്ബുക്കിന് പ്രേരണയായത്.

ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചിലർക്ക് മാത്രമേ ഇപ്പോൾ റൂം സേവനം വാട്‌സാപ്പിൽ ലഭിക്കൂ. അതും ചില രാജ്യങ്ങളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com