ലോക്ക്ഡൗണില്‍ കുടുങ്ങി പണം എടുക്കാനാകുന്നില്ലേ ? ; എസ്ബിഐ വീട്ടിലെത്തിക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എസ്ബിഐയുടെ പുതിയ നടപടി
ലോക്ക്ഡൗണില്‍ കുടുങ്ങി പണം എടുക്കാനാകുന്നില്ലേ ? ; എസ്ബിഐ വീട്ടിലെത്തിക്കും

തിരുവനന്തപുരം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിങ്ങള്‍ക്ക് ബാങ്കിലോ എടിഎമ്മിലോ എത്തി പണമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണോ ഉള്ളത്. എസ്ബിഐ നിങ്ങള്‍ക്ക് പണം വീട്ടിലെത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എസ്ബിഐയുടെ പുതിയ നടപടി. 

മുതിര്‍ന്ന പൗന്മാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് തിരഞ്ഞെടുത്ത ശാഖകളില്‍നിന്ന് ഈ സേവനം ലഭിക്കുകയെന്ന് എസ്ബിഐ അറിയിച്ചു.  

ലഭ്യമാകുന്ന സേവനങ്ങളും മാനദണ്ഡങ്ങളും ഇവയാണ് : 

പണം നല്‍കല്‍, നിക്ഷേപിക്കാനായി പണം സ്വീകരിക്കല്‍, ചെക്ക് സ്വീകരിക്കല്‍, ഫോം 15എച്ച് സ്വീകരിക്കല്‍, ഡ്രാഫ്റ്റ് നല്‍കല്‍, ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, കെവൈസി രേഖകള്‍ ശേഖരിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.

സേവനങ്ങള്‍ക്കായി രാവിലെ ഒമ്പതിനും വൈകീട്ട് നാലിനും ഇടയില്‍ 1800111103 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അക്കൗണ്ടുള്ള ശാഖകളില്‍നിന്നായിരിക്കും സേവനം ലഭിക്കുക. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ള അക്കൗണ്ട് ഉടമകള്‍ക്കു മാത്രമായിരിക്കും സേവനം ലഭിക്കുക. 

സാമ്പത്തികേതര ഇടപാടുകള്‍ക്ക് 60 രൂപയും ജിഎസ്ടിയും സാമ്പത്തിക ഇടപാടുകള്‍ക്ക് 100 രൂപയും ജിഎസ്ടിയും സേവന നിരക്കായി നല്‍കേണ്ടിവരും.

ഒരുദിവസം പരമാവധി 20,000 രൂപയാണ് പിന്‍വലിക്കാനും നിക്ഷേപിക്കാനും അനുവദിക്കുക. 

അക്കൗണ്ട് വിവരങ്ങളോടൊപ്പം മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കണം. സ്വന്തം ശാഖയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ളവരുമായിരിക്കണം. ജോയിന്റ് അക്കൗണ്ട് ഉടമകള്‍ക്ക് സേവനം ലഭിക്കില്ല.

ചെക്ക് അല്ലെങ്കില്‍ പിന്‍വലിക്കല്‍ ഫോം എന്നിവ ഉപയോഗിച്ചാണ് പണം പിന്‍വലിക്കാന്‍ കഴിയുക. പാസ്ബുക്കും കയ്യില്‍ ഉണ്ടാകണം. 

എസ്ബിഐക്കുപുറമെ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് മഹീന്ദ്ര ബാങ്കുകളും ഈ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com