'പറക്കലൊന്നും ഇല്ല അല്ലേ?, സുരക്ഷിതരായിരിക്കൂ'; എയര്‍ വിസ്താരയ്ക്ക് ഇന്‍ഡിഗോയുടെ 'ആശംസ'

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമാശരൂപേണ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്
'പറക്കലൊന്നും ഇല്ല അല്ലേ?, സുരക്ഷിതരായിരിക്കൂ'; എയര്‍ വിസ്താരയ്ക്ക് ഇന്‍ഡിഗോയുടെ 'ആശംസ'

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യാന്തര,  ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് വരെ വിപണി വിഹിതം പിടിച്ചെടുക്കാന്‍ വിമാന കമ്പനികള്‍ തമ്മില്‍ മത്സരമായിരുന്നു. ആകര്‍ഷണീയമായ ഓഫറുകളും മറ്റും പ്രഖ്യാപിച്ചായിരുന്നു മത്സരരംഗം കൊഴുപ്പിച്ചത്. ലോക്ക്ഡൗണ്‍ ആയതോടെ , വിമാനങ്ങള്‍ എല്ലാം 'വിശ്രമത്തിലാണ്'. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തമാശരൂപേണ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

മറ്റൊരു പ്രമുഖ വിമാനക്കമ്പനിയായ എയര്‍ വിസ്താരയെ  അഭിസംബോധന ചെയ്താണ് ഇന്‍ഡിഗോയുടെ ട്വീറ്റ്. ഹായ് എയര്‍വിസ്താര എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. 'ഈ ദിവസങ്ങളില്‍ ഉയരങ്ങളില്‍ പറക്കുന്നില്ല എന്ന കാര്യം അറിഞ്ഞു. സുരക്ഷിതമായിരിക്കുക. സുരക്ഷിതമായി പാര്‍ക്ക് ചെയ്യുക'- ഇതാണ് ട്വീറ്റിലെ മറ്റു വരികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com