എസ്ബിഐയുടെ മുന്നറിയിപ്പ്, ഈ വെബ്‌സൈറ്റ് വ്യാജം; പണം നഷ്ടമാകും

പണം തട്ടാന്‍ തട്ടിപ്പുകാര്‍ നൂതന വഴികള്‍ തേടുന്നതായും ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐയുടെ മുന്നറിയിപ്പ്
എസ്ബിഐയുടെ മുന്നറിയിപ്പ്, ഈ വെബ്‌സൈറ്റ് വ്യാജം; പണം നഷ്ടമാകും

മുംബൈ: പണം തട്ടാന്‍ തട്ടിപ്പുകാര്‍ നൂതന വഴികള്‍ തേടുന്നതായും ഇടപാടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രമുഖ പൊതുമേഖല സ്ഥാപനമായ എസ്ബിഐയുടെ മുന്നറിയിപ്പ്. അടുത്തിടെ, എസ്ബിഐയുടെ നെറ്റ്ബാങ്കിങ് പേജിന് സമാനമായ പേജിന് രൂപം നല്‍കി തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീണുപോകാതെ നോക്കണമെന്ന് എസ്ബിഐ ഓര്‍മ്മിപ്പിച്ചു. http://www.onlinesbi.digital എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന നെറ്റ്ബാങ്കിങ് പേജ് വ്യാജമാണെന്നും എസ്ബിഐ വ്യക്തമാക്കി.

എസ്എംഎസായാണ് ഇത്തരം പേജിന്റെ ലിങ്കുകള്‍ വരിക. ഇതില്‍ ക്ലിക്ക് ചെയ്യാതെ ഉടന്‍ തന്നെ മെസേജ് ഡീലിറ്റ് ചെയ്യണമെന്ന് എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു. ഇതിന് പുറമേ ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറരുതെന്നും എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു.

ചിലപ്പോള്‍ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാന്‍ പറഞ്ഞു കൊണ്ട് സന്ദേശങ്ങള്‍ വരാം. വിശ്വസനീയമാണ് എന്ന തോന്നല്‍ ഉണ്ടാക്കുന്നവിധമാണ് ഇത്തരം തട്ടിപ്പുകളുടെ രീതിയെന്നും എസ്ബിഐ വ്യക്തമാക്കി. അതല്ലെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചാകാം ഇടപാടുകാരെ സമീപിക്കുന്നത്. ഇത്തരത്തിലുളള തട്ടിപ്പുകളില്‍ വീണ് പണം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാവാതെ ജാഗ്രത പുലര്‍ത്താന്‍ എസ്ബിഐയുടെ കുറിപ്പില്‍ പറയുന്നു. 

 ഇത്തരത്തിലുളള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വിവരം അറിയിക്കാനും എസ്ബിഐ ആവശ്യപ്പെട്ടു. epg.cms@sbi.co.in , report.phishing@sbi.co.in എന്നി ഇ-മെയില്‍ വിലാസത്തിലൂടെ വിവരം അറിയിക്കാവുന്നതാണെന്നും എസ്ബിഐ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com