എത്ര വലിയ തുകയും 24 മണിക്കൂറും കൈമാറാം; പരിഷ്‌കരിച്ച ആര്‍ടിജിഎസ് സംവിധാനം നാളെ മുതല്‍

വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) നാളെ മുതല്‍ മുഴുവന്‍ സമയവും
നോട്ടുകെട്ടുകള്‍/ ഫയല്‍ചിത്രം
നോട്ടുകെട്ടുകള്‍/ ഫയല്‍ചിത്രം

ന്യൂഡല്‍ഹി: വലിയ തുകയ്ക്കുള്ള സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം (ആര്‍ടിജിഎസ്) നാളെ മുതല്‍ മുഴുവന്‍ സമയവും. നിലവില്‍ രാവിലെ ഏഴുമണിമുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമാണ് റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സാധിക്കൂ. ഇത് ഉടന്‍ തന്നെ 24 മണിക്കൂര്‍ സേവനമാക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വായ്പ നയപ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്  മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തിങ്കളാഴ്ച മുതല്‍ ആര്‍ടിജിഎസ് സംവിധാനം മുഴുവന്‍ സമയം ലഭ്യമാവുമെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയിലൂടെ അറിയിച്ചത്.

നിലവില്‍ വലിയ തുകയ്ക്കുള്ള പണമിടപാട് സാധ്യമാക്കുന്ന മറ്റൊരു സംവിധാനമായ നെഫ്റ്റ് 24 മണിക്കൂറും ലഭ്യമാണ്. 2019ലാണ് ഇത് 24 മണിക്കൂറും ലഭിക്കുന്ന വിധം സംവിധാനം പരിഷ്‌കരിച്ചത്. സമാനമായ നിലയില്‍ 24 മണിക്കൂറും ലഭിക്കുന്ന വിധം  റിയല്‍ ടൈം ഗ്ലോസ് സെറ്റില്‍മെന്റ് സംവിധാനവും മാറുന്നതോടെ പണമിടപാടുകള്‍ കൂടുതല്‍ സുഗമമാകും. നിലവില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയുള്ള സമയത്ത് മാത്രമേ ഈ സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.

24 മണിക്കൂറും ലഭിക്കുന്ന വിധം സേവനം പരിഷ്‌കരിച്ചാല്‍ വിവിധ ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. എന്‍എഫ്എസ്, എന്‍ഇടിസി, ഐഎംപിഎസ്, റുപേ, യുപിഐ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com