ജനുവരി ഒന്നിന് 29,000 രൂപ, ഒരു വര്‍ഷം കൊണ്ട് പവന് 8,000ലധികം രൂപ വര്‍ധിച്ചു; സ്വര്‍ണത്തിന്റെ വില പോയത് ഇങ്ങനെ

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 8000ലധികം രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, ഒരു വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന 8000ലധികം രൂപ. ജനുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 29000 രൂപയായിരുന്നു. 12 മാസം പിന്നിടുമ്പോള്‍ സ്വര്‍ണവില 37,360 രൂപയില്‍ വന്നു നില്‍ക്കുകയാണ്. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണ് എന്ന് കണ്ട് നിരവധിപ്പേര്‍ നിക്ഷേപത്തിന് തയ്യാറായതാണ് വില ഉയരാന്‍ ഇടയാക്കിയത്.

ഓഗസ്റ്റിലാണ് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. അന്ന് പവന് 42000 രൂപ എന്ന നിലയിലായിരുന്നു സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. കോവിഡ് വ്യാപനമാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. ഓഹരിവിപണികളില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് നിക്ഷേപകര്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചത്. ഇതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.

ഓഗസ്റ്റില്‍ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില പിന്നീട് താഴുന്നതാണ് കണ്ടത്. ഓഗസ്റ്റ് മുതലുള്ള അഞ്ചുമാസം കണക്കാക്കിയാല്‍ ഏകദേശം പവന് 5000 രൂപയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ വരാന്‍ പോകുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുറയാന്‍ ഇടയാക്കിയത്. കോവിഡ് വാക്‌സിന്‍ വരാന്‍ പോകുന്നു എന്ന വാര്‍ത്ത ഓഹരി വിപണികളില്‍ ചലനം ഉണ്ടാക്കി. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ച നിക്ഷേപകര്‍ വീണ്ടും ഓഹരി വിപണികളിലേക്ക് നീങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com