രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് ഒന്നര രൂപ; പെട്രോള്‍ 75ലേക്ക്, ഇന്ധന വില ഇടിയുന്നു

രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് ഒന്നര രൂപ; പെട്രോള്‍ 75ലേക്ക്, ഇന്ധന വില ഇടിയുന്നു
രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് ഒന്നര രൂപ; പെട്രോള്‍ 75ലേക്ക്, ഇന്ധന വില ഇടിയുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവു തുടരുന്നു. പെട്രോള്‍ ലിറ്ററിന് ആറു പൈസയും ഡീസലിന് ഒന്‍പതു പൈസയുമാണ് ഇന്നു കുറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ പെട്രോള്‍ വിലയില്‍ ഒന്നര രൂപയോളം കുറവു രേഖപ്പെടുത്തി.

പെട്രോള്‍ ലിറ്ററിന് 75.09 രൂപയാണ് കൊച്ചിയില്‍ ഇന്നത്തെ വില. ഇന്നലെ ഇത് 75.16 ആയിരുന്നു. ഡീസല്‍ 69.74 ആണ് തിങ്കളാഴ്ചത്തെ നിരക്ക്. 

രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവാണ് ഇന്ധന വിലയില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം ഇരുപത്തി മൂന്നു മുതലുള്ള കണക്കെടുത്താല്‍ പെട്രോള്‍ വിലയില്‍ 1.47 പൈസയുടെ കുറവുണ്ടായി. ഈ കാലയളവില്‍ ഒരു ദിവസം പോലും വില വര്‍ധന രേഖപ്പെടുത്തിയില്ല. കഴിഞ്ഞ ബുധനാഴ്ച മാറ്റമില്ലാതെ തുടര്‍ന്നത് ഒഴിച്ചാല്‍ എല്ലാ ദിവസവും നേരിയ ഇടിവാണ് വിലയിലുണ്ടായത്. 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറയുകയാണ്. ചൈനയിലെ കൊറോണ വൈറസ് ഭീതി ആഗോള തലത്തില്‍ എണ്ണ ഉപഭോഗത്തില്‍ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണ വില കുറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com