രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; 75ലേക്ക് കൂപ്പുകുത്തി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; 75ലേക്ക് കൂപ്പുകുത്തി

മുംബൈ:  കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോര്‍ഡ് താഴ്ച. വിനിമയത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75ന്റെ അടുത്ത് വരെ താഴ്ന്നു. 74.96ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 75 രൂപയോളം നല്‍കേണ്ട അവസ്ഥ.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ തുടരുന്ന തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഓഹരിവിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദം തുടരുകയാണ്. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണ് എന്ന വിലയിരുത്തലാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. 

ഈ വര്‍ഷം ഒന്നടങ്കം ഓഹരി,കടപത്ര വിപണികളില്‍ ആയി ഏകദേശം 1000 കോടി ഡോളറിന്റെ വില്‍പ്പനയാണ് വിദേശ നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com