അത് വെറും ഊഹാപോഹം മാത്രം; ബാങ്ക് ശാഖകള്‍ അടച്ചിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

രാജ്യമൊട്ടാകെ 21 ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ബാങ്ക് ശാഖകള്‍ അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍
അത് വെറും ഊഹാപോഹം മാത്രം; ബാങ്ക് ശാഖകള്‍ അടച്ചിടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ 21 ദിവസം പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെ, ബാങ്ക് ശാഖകള്‍ അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ശാഖകള്‍ അടച്ചിടാന്‍ പോകുന്നു എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇതില്‍ വിശ്വസിക്കരുതെന്ന്് ധനകാര്യമന്ത്രാലയം അറിയിച്ചു. ഉപഭോക്തൃസേവനം നിര്‍വഹിക്കുന്ന ബാങ്കുകളുടെ ശാഖകള്‍ ലോക്ക്ഡൗണ്‍ സമയത്തും സേവനം ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് വ്യക്തമാക്കി. 

കോവിഡ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകള്‍ ഏറെയും അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ഏപ്രില്‍ 14 വരെ നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, വരും ദിവസങ്ങളില്‍ ബാങ്ക് ശാഖകള്‍ ഏറെയും അടച്ചിട്ടേക്കുമെന്ന തരത്തിലാണ് പ്രചാരണം.

പ്രധാന നഗരങ്ങളില്‍ അഞ്ചു കിലോമീറ്ററിനുള്ളില്‍ ഒരു ശാഖ മാത്രം തുറന്നാല്‍ മതിയെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ദുരിതത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് വേണ്ടി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കെ, ബാങ്കുകള്‍ അടച്ചിടാന്‍ പോകുന്നു എന്ന വാര്‍ത്ത ആശങ്കയും വര്‍ധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com