വായ്പാ നിരക്ക് വെട്ടികുറച്ച് എസ്ബിഐ 

കോവിഡ് മഹാമാരിയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ റിസര്‍വ് ബാങ്കിന്റെ ചുവടുപിടിച്ച് ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും
വായ്പാ നിരക്ക് വെട്ടികുറച്ച് എസ്ബിഐ 

മുംബൈ: കോവിഡ് മഹാമാരിയില്‍ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തിയ റിസര്‍വ് ബാങ്കിന്റെ ചുവടുപിടിച്ച് ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. വായ്പ, നിക്ഷേപ നിരക്കുകള്‍ വെട്ടിക്കുറച്ചു.

എസ്ബിഐ വായ്പാ നിരക്കില്‍ 75 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്.  റിപ്പോ നിരക്കിനെയും എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്കിനെയും അടിസ്ഥാനമാക്കിയുളള വായ്പാ നിരക്കിലാണ് മാറ്റം വരുത്തിയത്. ഇതോടെ ഏപ്രില്‍ ഒന്നുമുതല്‍ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയുളള വായ്പാ നിരക്ക് 7.40 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി. എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്കിനെ അടിസ്ഥാനമാക്കിയുളള വായ്പാ നിരക്ക് 7.80 ശതമാനത്തില്‍നിന്ന് 7.05 ശതമാനമാക്കി.  

30 വര്‍ഷം കാലാവധിയില്‍ ഒരു ലക്ഷം രൂപയുടെ വായ്പ എടുക്കുന്ന ആളുടെ പ്രതിമാസ തിരിച്ചടവില്‍ 52 രൂപയുടെ കുറവാണ് വരിക. അതേപോലെ തന്നെ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. 20 മുതല്‍ 100 ബേസിക് പോയന്റ് വരെയാണ് വെട്ടികുറച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com