വാട്സാപ്പ് വെബ്ബിലും ഇനി വീഡിയോ കോൾ ചെയ്യാം; പുതിയ സേവനം ഉടൻ

വാട്സാപ്പ് വെബ്ബിലും ഇനി വീഡിയോ കോൾ ചെയ്യാം; പുതിയ സേവനം ഉടൻ
വാട്സാപ്പ് വെബ്ബിലും ഇനി വീഡിയോ കോൾ ചെയ്യാം; പുതിയ സേവനം ഉടൻ

ലോക്ക്ഡൗൺ കാലത്ത് ഉപയോക്താക്കൾക്ക് ഗുണകരമാവുന്ന പുതിയ ചില ഫീച്ചറുകൾ ഫെയ്‌സ്ബുക്ക് രംഗത്തിറത്തിറക്കിയിരുന്നു. വാട്സാപ്പിലും സമാനമായ ചില മാറ്റങ്ങൾ വന്നു. വീഡിയോ കോൺഫറൻസിങ് സേവനമായ മെസഞ്ചർ റൂംസും വാട്‌സാപ്പിലെ വീഡിയോ കോൾ അംഗങ്ങളുടെ പരിധി വർധിപ്പിച്ചതുമെല്ലാമായിരുന്നു പുതിയ മാറ്റങ്ങൾ.

സൂം, ഗൂഗിൾ ഹാങ്ഔട്ട്, സ്‌കൈപ്പ് പോലുള്ള സേവനങ്ങളെ വെല്ലുവിളിച്ചാണ് ഫെയ്‌സ്ബുക്ക് മെസഞ്ചർ റൂംസ് എന്ന പേരിൽ സേവനം തുടങ്ങിയത്. ഇപ്പോഴിതാ ഫെയ്‌സ്ബുക്ക് മെസഞ്ചറിനെ കൂടാതെ വാട്‌സാപ്പ് വെബ്ബിലും മെസഞ്ചർ റൂംസ് സേവനം ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള വാട്‌സാപ്പിന്റെ പദ്ധതികളെ കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്യാറുള്ള വാബീറ്റാ ഇൻഫോ വെബ്‌സൈറ്റാണ് മെസഞ്ചർ റൂംസ് സേവനം വാട്‌സാപ്പ് വെബ്ബിൽ ലഭ്യമാക്കാൻ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്‌സാപ്പ് വെബ് വേർഷൻ 2.2019.6 ൽ ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണെന്നും വാബീറ്റാ ഇൻഫോ പറയുന്നു.

വാട്‌സാപ്പ് വെബിൽ മെസഞ്ചർ റൂമിലേക്കുള്ള ഒരു ഷോർട്ട് കട്ട് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ മെസഞ്ചർ റൂംസ് വിൻഡോ തുറക്കും. അവിടെ നിങ്ങൾക്ക് സുഹൃത്തുക്കളോട് വീഡിയോ ചാറ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് വാട്‌സാപ്പിൽ നിന്നോ മെസഞ്ചറിൽ നിന്നോ മെസഞ്ചർ റൂംസ് കോൾ ചെയ്യാം. അതിനായി ഫെയ്‌സ്ബുക്ക് മെസഞ്ചർ ആപ്പിലേത് പോലെ തന്നെ വാട്ട്‌സാപ്പിൽ നിന്നും റൂം നിർമിക്കാനാവും.

വാട്‌സാപ്പ് വെബ്ബിൽ മെസഞ്ചർ റൂം പിന്തുണ എപ്പോൾ മുതൽ ലഭ്യമാകുമെന്ന് വ്യക്തമല്ല. മെസഞ്ചർ റൂംസ് ഇപ്പോഴും പൂർണ പ്രചാരം നേടിയിട്ടില്ലാത്തതിനാൽ വാട്‌സാപ്പിൽ ഈ സേവനം ലഭ്യമാക്കുന്നത് വൈകാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com