ചരിത്രത്തിലാദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ ; ആര്‍ബിഐ വിലയിരുത്തല്‍

തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി
ചരിത്രത്തിലാദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തില്‍ ; ആര്‍ബിഐ വിലയിരുത്തല്‍

ന്യൂഡല്‍ഹി : ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായെന്ന് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രത്തിലാദ്യമായി സാങ്കേതികമായി മാന്ദ്യത്തിലായി. സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മോഹിത് പാത്രയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 

തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തിയതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 23.9 ശതമാനം  ഇടിവ് രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8.6 ശതമാനം ചുരുങ്ങിയേക്കുമെന്നും സമിതി വിലയിരുത്തുന്നു. 

തൊഴില്‍ നഷ്ടം സാമ്പത്തിക രംഗത്തെ ബാധിച്ചു. പണം ചെലവാക്കാന്‍ മടിക്കുന്നതിനാല്‍ കുടുംബ സമ്പാദ്യത്തില്‍ ഇരട്ടിവര്‍ദ്ധന ഉണ്ടായെന്നും സമിതി വിലയിരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ 2020 ജിഡിപി ലക്ഷ്യവും മൂഡീസ് പരിഷ്‌കരിച്ചു. അവരുടെ കണക്കനുസരിച്ച്, മുന്‍ പ്രവചനമായ 9.6 ശതമാനത്തില്‍ നിന്ന് 8.9 ശതമാനം ഇടിവ് പ്രതീക്ഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com