സ്വർണവില കുറഞ്ഞു; പവന് 35,000ൽ താഴെ 

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തിയ സ്വർണ വില ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 34,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 4370 രൂപയാണ് വില. 

ഈ മാസം തുടർച്ചയായി വർധവ് രേഖപ്പെടുത്തിയ സ്വർണ വില കഴിഞ്ഞ ദിവസം നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കയറി. പിന്നാലെയാണ് ഇന്ന് വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. 

തുടർച്ചയായ ദിവസങ്ങളിൽ വർധന രേഖപ്പെടുത്തിയ സ്വർണ വിലയിൽ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ചൊവ്വാഴ്ച താഴ്ന്നു. ഏപ്രിൽ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ സ്വർണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്. 33320 രൂപയായിരുന്നു ഏപ്രിൽ ഒന്നിന് സ്വർണവില.

കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വർണ വില ഈ മാസത്തിന്റെ തുടക്കം മുതൽ തന്നെ  വില വർധനയാണ് കാണിച്ചത്. ഏപ്രിൽ മാസത്തിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് സ്വർണവില കുറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com