7 സെക്കന്റില്‍ 60കിലോമീറ്ററിലേക്ക്; 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 75 കിലോ മീറ്റര്‍ മൈലേജ്; 99,999 രൂപ; ഒല ഇലക്ട്രിക്ക് വിപണയില്‍

18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഒല പറയുന്നത്
ഒല ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഒല ഇലക്ട്രിക്ക് സ്‌കൂട്ടര്‍


സ്വാതന്ത്ര്യദിനത്തില്‍ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഒല ഇലക്ടിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കി. 99,999 രൂപയാണ് വില.എസ് വണ്‍ വാരിയന്റ് മോഡലുള്ള ബേസ് മോഡലിനാണ് ഈ വില. മറ്റൊരു മോഡലായ എസ് വണ്‍ പ്രോയ്ക്ക് 1,29,99 രൂപയാണ് വില. എസ്‌ഐ പ്രോ പത്തുനിറങ്ങളിലും എസ് വണ്‍ അഞ്ച് നിറങ്ങളിലും ലഭ്യമാകും.

എസ് വണ്‍ ഫുള്‍ ചാര്‍ജ് ആകണമെങ്കില്‍ നാലരമണിക്കൂറാണ് വേണ്ടത്. എസ് വണ്‍ പ്രോ ഫുള്‍ ചാര്‍ജ് ആകാന്‍ വേണ്ടത് ആറര മണിക്കൂറുമാണ്. 

ജൂലായ് അവസാനത്തോടെ ആരംഭിച്ച ഒല ഇലക്ട്രിക്കിന്റെ ബുക്കിങിന് വലിയ സ്വീകാര്യതായണ് ലഭിച്ചത്. 18 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 50 ശതമാനം ചാര്‍ജ് കയറുമെന്നും അതില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നുമാണ് ഒല പറയുന്നത്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ വാഹനം 150 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനിയുടെ അവകാശവാദം

വില്‍പനയ്‌ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാര്‍ജിങ് പോയിന്റുകള്‍ സജ്ജമാക്കുന്ന ഹൈപ്പര്‍ ചാര്‍ജര്‍ നെറ്റ്‌വര്‍ക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍ 2,400 കോടി രൂപ ചെലവില്‍ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു. പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പതിനായിരത്തോളം തൊഴില്‍ അവസരങ്ങളാണു ശാലയില്‍ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com