സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എയര്‍ടെല്‍; നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

നിരക്ക് വർദ്ധിപ്പിക്കുന്നതിൽ യാതൊരു മടിയും ഇല്ലെന്ന് എയർടെൽ സ്ഥാപകനും, ചെയർമാനുമായ സുനിൽ മിത്തൽ പറഞ്ഞു
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എയര്‍ടെല്‍; നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും


മുംബൈ: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എയർടെൽ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും. നിരക്ക് വർദ്ധിപ്പിക്കുന്നതിൽ യാതൊരു മടിയും ഇല്ലെന്ന് എയർടെൽ സ്ഥാപകനും, ചെയർമാനുമായ സുനിൽ മിത്തൽ പറഞ്ഞു. 

ഓഹരി വിൽപ്പനയിലൂടെ 21,000 കോടി സമാഹരിക്കാനുള്ള പദ്ധതിയും രാജ്യത്തെ ടെലികോം രംഗത്തെ വൻകിട കമ്പനിയായ എയർടെൽ പ്രഖ്യാപിച്ചു. എയർടെല്ലിൻറെ കട ബാധ്യത സങ്കൽപ്പിക്കാൻ പറ്റുന്നതിനപ്പുറമാണെന്ന് അമിത്തൽ പറഞ്ഞു. മാർച്ച് 31ലെ കണക്ക് അനുസരിച്ച് ടെലികോം മന്ത്രാലയത്തിന് എയർടെൽ അടക്കാനുള്ള എജിആർ തുക 18,004 കോടിയാണ്. 

എയർടെൽ ചെയർമാന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ബോംബെ സ്റ്റോക്ക് എക്സേഞ്ചിൽ എയർടെൽ ഓഹരികൾ അഞ്ച് ശതമാനം ഇടിവുണ്ടായി. ഇപ്പോൾ നൂറു രൂപ വരുമാനം കിട്ടിയാൽ 35 ശതമാനം വിവിധ നികുതികളും ഫീസുകളുമായി സർക്കാറിലേക്ക് പോകുന്നതായും സുനിൽ മിത്തൽ പറഞ്ഞു. 5ജിയിലേക്ക് കടക്കാൻ വേണ്ടിയാണ് എയർടെൽ പ്രധാനമായും ഇപ്പോൾ ധന സമാഹരണം നടത്തുന്നത് എന്നും അദ്ദേഹം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com