ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി 

ചരക്കുസേവന നികുതിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ചരക്കുസേവന നികുതിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഫെബ്രുവരി 28വരെയാണ് നീട്ടിയത്. 

കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ആയിരുന്നു. ഇതാണ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് നീട്ടിയത്. ഫോം ജിഎസ്ടിആര്‍-9, ഫോം ജിഎസ്ടിആര്‍- 9സി എന്നിവയാണ് ഫയല്‍ ചെയ്യേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയാണ് ഫോം ജിഎസ്ടിആര്‍- 9സി മുഖേന നല്‍കേണ്ടത്.  

ചരക്കുസേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യാപാരികളാണ് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജിഎസ്ടിആര്‍- 9 ഫോമിലൂടെ അറിയിക്കേണ്ടത്.  ജിഎസ്ടിആര്‍- 9സി എന്നത് ജിഎസ്ടിആര്‍-9 ഉം ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളും തമ്മില്‍ ഒത്തുനോക്കിയുള്ള വിശദാംശങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com