'രണ്ടും കല്‍പ്പിച്ച്' സിഗ്നല്‍; വാട്‌സ്ആപ്പിന് സമാനമായ എട്ടു ഫീച്ചറുകള്‍

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളായ വാട്‌സ്ആപ്പും സിഗ്നലും തമ്മിലുള്ള മത്സരം മുറുകുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളായ വാട്‌സ്ആപ്പും സിഗ്നലും തമ്മിലുള്ള മത്സരം മുറുകുകയാണ്. പുതിയ സ്വകാര്യത നയം കാരണം വാട്‌സ്ആപ്പ് ഉപേക്ഷിച്ച് നിരവധിപ്പേരാണ് സിഗ്നലില്‍ ചേക്കേറിയത്. ഇത് അവസരമായി കണ്ട് നിലവിലുള്ള ഉപയോക്താക്കളെ നിലനിര്‍ത്താനും പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും എട്ടു പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിഗ്നല്‍. വാട്‌സ്ആപ്പിന് സമാനമായ ഫീച്ചറുകളാണ് എന്നതാണ് മറ്റൊരു സവിശേഷത.
 
കസ്റ്റം വാള്‍പേപ്പറാണ് എട്ടു ഫീച്ചറുകളില്‍ ഒന്ന്. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറുകള്‍ ഉപയോഗിക്കാനുള്ള സൗകര്യമാണ് സിഗ്നല്‍ ഒരുക്കാന്‍ പോകുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഇത് ലഭ്യമാകും. വാട്‌സ്ആപ്പ് കഴിഞ്ഞ വര്‍ഷമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

'എബൗട്ട് സ്റ്റാറ്റാസ്' ആണ് മറ്റൊന്ന്. വാട്‌സ്ആപ്പ് പോലെ എബൗട്ട് സ്റ്റാറ്റസ് നല്‍കാനുള്ള സൗകര്യമാണ് പുതിയ ഫീച്ചര്‍. 'എവെയ്‌ലബിള്‍' ഉള്‍പ്പെടെ 11 ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. ബയോ എന്ന പേരില്‍ എബൗട്ട് സ്റ്റാറ്റസ് രൂപീകരിക്കാനുള്ള സൗകര്യമാണ് സിഗ്നല്‍ ഒരുക്കാന്‍ പോകുന്നത്്  'സ്പീക്ക് ഫ്രീലി' ഉള്‍പ്പെടെ ഏഴു ഓപ്ഷനുകളാണ് സിഗ്നല്‍ കൊണ്ടുവരിക.

അനിമേറ്റഡ് സ്റ്റിക്കര്‍, സ്റ്റാര്‍ഡ് ചാറ്റ്‌സ്, ലോ- ഡേറ്റാ മോഡ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. കോള്‍ വിളിക്കുമ്പോള്‍ ഡേറ്റ അധികം നഷ്ടപ്പെടാതിരിക്കാനുള്ള സംവിധാനമാണ് ലോ ഡേറ്റ മോഡ്. ഇത് സിഗ്നലിലും ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡൗണ്‍ലോഡിന് മുന്‍ഗണന വെയ്ക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍, രേഖകള്‍, ഓഡിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആവശ്യമുള്ളത് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം സിഗ്നലിലും ലഭ്യമാകും. 'ഗ്രൂപ്പ് കോള്‍' വാട്‌സ്ആപ്പ് പോലെ എട്ടായി ഉയര്‍ത്തുമെന്നതാണ് മറ്റൊരു പ്രത്യേകത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com