വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കില്ല, ഫ്‌ലാഷ് സെയിലിന് നിയന്ത്രണം; ഇ-കൊമേഴ്‌സ് കരടുചട്ടങ്ങളായി

വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ അനുവദിക്കില്ല, ഫ്‌ലാഷ് സെയിലിന് നിയന്ത്രണം; ഇ-കൊമേഴ്‌സ് കരടുചട്ടങ്ങളായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഫ്‌ലാഷ് സെയിലിന് നിരോധനമില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട്, ഇ-കൊമേഴ്‌സ് വിപണിക്കായി കേന്ദ്രസര്‍ക്കാര്‍ കരടു ചട്ടങ്ങള്‍ പുറത്തിറക്കി. ഫ്‌ലാഷ് സെയിലില്‍ അപ്രായോഗികമായ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതിനു വിലക്കു വരും.

ആമസോണ്‍, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരില്‍ കോംപറ്റീഷന്‍ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നത്. അടുത്ത മാസം 6 വരെ കരടിനു ഭേദഗതികള്‍ നിര്‍ദേശിക്കാം.

ഇകൊമേഴ്‌സ് സംരംഭങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്ന് കരടില്‍ പറയുന്നു. നിശ്ചിത ഇടവേളകളിലെ ഫ്‌ലാഷ് സെയില്‍ നിരോധിക്കില്ല. എന്നാല്‍, അപ്രായോഗികമായ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതു വിലക്കും. ചില പ്രത്യേക ഉല്‍പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്ന തുടര്‍ ഫ്‌ലാഷ് സെയിലുകള്‍ അനുവദിക്കില്ല.

ഉല്‍പന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സമാനമായ ആഭ്യന്തര ഉല്‍പന്നങ്ങളുണ്ടെങ്കില്‍ അവയുടെ വിവരങ്ങളും ലഭ്യമാക്കണം.

വില്‍പനക്കാരുടെ അനാസ്ഥ മൂലം സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ-കൊമേഴ്‌സ് സംരംഭത്തിന് ഉത്തരവാദിത്തം.

കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ നല്‍കി കബളിപ്പിക്കുന്നതിനു നിരോധനം. ഉല്‍പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com