ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്പുകളായ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ചു.
വെള്ളിയാഴ്ച രാത്രി 10.40 മുതലാണ് സേവനങ്ങൾ തകരാറിലായത്.
സെർവർ തകരാറാണ് ലോകത്താകമാനം സേവനം തടസപ്പെടാൻ ഇടയാക്കിയത് എന്നാണ് നിഗമനം. ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വാട്സ്ആപ്പിൽ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോ, ഫോട്ടോകൾ എന്നിവ ലോഡ് ആവുന്നില്ലെന്നും പരാതി ഉയരുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ