4ജി സൗജന്യ സിമ്മുമായി ബിഎസ്എന്‍എല്‍; നമ്പര്‍ പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ആനുകൂല്യം 

ഫോര്‍ജി സിം സൗജന്യമായി നല്‍കുന്ന പദ്ധതി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഡിസംബര്‍ 31 വരെ നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഫോര്‍ജി സിം സൗജന്യമായി നല്‍കുന്ന പദ്ധതി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ്് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍.

ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും. സിംകാര്‍ഡിന് വരുന്ന 20 രൂപ ചെലവാണ് ഡിസംബര്‍ 31 വരെ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്. എന്നാല്‍ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 

നിലവില്‍ കേരള സര്‍ക്കിളിലാണ് ഈ ഓഫര്‍ നിലനില്‍ക്കുന്നത്. മറ്റു സര്‍ക്കിളുകളിലേക്കും ഈ ഓഫര്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ബിഎസ്എന്‍എല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോര്‍ജി സിം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com