സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 43 ദിവസം വരെ ബാറ്ററി, റിവേഴ്‌സ് ചാര്‍ജ്ജിംഗ്; ബജറ്റ് ഫോണുമായി റിയല്‍മീ, ഫീച്ചറുകള്‍ 

സി സീരിസില്‍ 6799 രൂപ മുതല്‍ തുടങ്ങുന്ന മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് റിയല്‍മീ വിപണിയില്‍ അവതരിപ്പിച്ചത്
റിയല്‍മീ സ്മാര്‍ട്ട്‌ഫോണ്‍
റിയല്‍മീ സ്മാര്‍ട്ട്‌ഫോണ്‍

ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട് ഫോണുമായി പ്രമുഖ മൊബൈല്‍ കമ്പനിയായ റിയല്‍മീ. സി സീരിസില്‍ 6799 രൂപ മുതല്‍ തുടങ്ങുന്ന മൂന്ന് സ്മാര്‍ട്ട് ഫോണുകളാണ് റിയല്‍മീ വിപണിയില്‍ അവതരിപ്പിച്ചത്.

6.5 ഇഞ്ച് ഡിസ്‌പ്ലേയില്‍ അവതരിപ്പിച്ച സി 20 രണ്ടു നിറങ്ങളിലാണ് വിപണിയില്‍ എത്തിച്ചത്. കൂള്‍ ഗ്രേ, കൂള്‍ ബ്ലൂ എന്നി നിറങ്ങളിലാണ് ഇവ അവതരിപ്പിച്ചത്. 5000എംഎഎച്ച് ബാറ്ററി കപാസിറ്റിയുള്ള ഫോണിന് മീഡിയടെക് ഹീലിയോ ജി 35 ആണ് കരുത്ത് പകരുന്നത്. എട്ട് എംപി എഐ ക്യാമറ അടക്കം മറ്റു നിരവധി സവിശേഷതകളും ഫോണിനുണ്ട്. ഏപ്രില്‍ 13 മുതല്‍ ബുക്ക് ചെയ്യുന്ന ആദ്യ പത്തുലക്ഷം പേര്‍ക്ക് ആകര്‍ഷണീയമായ വിലയായ 6799 രൂപയ്ക്കാണ് ഫോണ്‍ വില്‍ക്കുക. സി 20 മോഡലിന്റെ ബാറ്ററി സ്റ്റാന്‍ഡ്‌ബൈ മോഡില്‍ 43 ദിവസം വരെ നീണ്ടുനില്‍ക്കും. റിവേഴ്‌സ് ചാര്‍ജ്ജാണ് മറ്റൊരു പ്രത്യേകത.

സി21 മോഡലിന് 13 എംപി എഐ ട്രിപ്പിള്‍ ക്യാമറ, ഇന്‍സ്റ്റന്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5000എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് സവിശേഷത. രണ്ടു വേരിയന്റുകളിലാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. 3 ജിബി റാമും 32 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുള്ള ഒരു മോഡലിന് 7999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി വരെ എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമുള്ള രണ്ടാമത്തെ വേരിയന്റിന് 8999 രൂപയാണ് വില.

സി 25 ആണ് ഈ സീരിസിലെ മൂന്നാമത്തെ ഫോണ്‍. മീഡിയടെക് ഹീലിയോ ജി70 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്.13എംപി എഐ ട്രിപ്പിള്‍ ക്യാമറ, 6000എംഎഎച്ച് ബാറ്ററി, തുടങ്ങിയവയാണ് സവിശേഷതകള്‍. രണ്ടു വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ ഇറക്കിയത്. 9999 രൂപയും 10999 രൂപയുമാണ് വില. ഏപ്രില്‍ 16ന് വില്‍പ്പന ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com