കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎയില്‍ 3 ശതമാനം വര്‍ധന; ജൂലൈ മുതല്‍ ബാധകം

ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 335 പോയിന്റിൽ നിന്ന് 342.92 ആയി ഉയർന്നതോടെയാണ് ഡിഎയിലെ വർധന
ട്രഷറി നിക്ഷേപങ്ങളുടെ പലിശ കുറച്ചു
ട്രഷറി നിക്ഷേപങ്ങളുടെ പലിശ കുറച്ചു


തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ക്ഷാമബത്തയിൽ 3 ശതമാനം വർധന. ഈ വർഷം ജൂലൈ മുതൽ ഡിസംബർ വരെ ബാധകമായ ക്ഷാമബത്തയിലാണ് 3% വർധന. 

ദേശീയ ഉപഭോക്തൃ വില സൂചികയുടെ വാർഷിക ശരാശരി 335 പോയിന്റിൽ നിന്ന് 342.92 ആയി ഉയർന്നതോടെയാണ് ഡിഎയിലെ വർധന. ഡിഎ കണക്കാക്കുന്നതിനുള്ള മാനദണ്ഡമാണ് ഇത്. കേന്ദ്ര ഡിഎ 28 ശതമാനത്തിൽനിന്ന് 31 ആയും സംസ്ഥാന ജീവനക്കാരുടേത് 9ൽ നിന്ന് 12 ശതമാനമായും ഉയരും. 

കഴിഞ്ഞ ഒന്നര വർഷമായി മരവിപ്പിച്ച കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന ജൂലൈ മുതൽ നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു മരവിപ്പിക്കൽ.  അതോടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 17 ശതമാനത്തിനു പകരം 28% ഡിഎ ആണ് ഈ മാസത്തെ ശമ്പളത്തിൽ ലഭിക്കുക. പുതിയ 3% വർധന ഓഗസ്റ്റ് ഒടുവിലോ സെപ്റ്റംബറിലോ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com