ഇന്ധനവില റെക്കോഡും കടന്ന് കുതിക്കുന്നു ; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപയുടെ അരികിലെത്തി
ഇന്ധനവില റെക്കോഡും കടന്ന് കുതിക്കുന്നു ; പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം :ഇന്ധന വില പുതിയ റെക്കോഡിലേക്ക്. പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഇതോടെ കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി ഉയര്‍ന്നു. 80 രൂപ 77 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില 88.58 രൂപയായി. 

തിരുവനന്തപുരം ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപയുടെ അരികിലെത്തി. ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com