10 സെക്കന്റിൽ കൂടുതൽ ടോൾ പിരിക്കാൻ എടുക്കരുത്, ക്യൂ 100 മീറ്റർ കടന്നാൽ ടോൾ ഇടാക്കാതെ കടത്തി വിടണം; പുതിയ നിർദേശങ്ങൾ

ടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം
പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ  10 സെക്കൻഡിൽ ഏറെ കൂടുതൽ സമയം ടോൾ പിരിക്കുന്നതിന് ചെലവിടരുതെന്ന് നിർദേശം. ടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി നാഷണൽ ഹൈവേ അതോറിറ്റി.  

100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ ക്യൂ നീളരുത് എന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. 100 മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ നിരനിരയായി കിടക്കുന്നുണ്ടെങ്കിൽ ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിടുകയും ക്യൂവിന്റെ നീളം 100 മീറ്ററിലേക്ക് കുറയ്ക്കുകയും വേണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി നിർദ്ദേശിച്ചു.

ടോൾപ്ലാസയിൽ നിന്നും 100 മീറ്റർ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം. ടോൾ പ്ലാസ കളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിലയിരുത്തൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com