കിയയും ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക്, അടുത്ത മാസം ബുക്കിംഗ്; സെഡാന്‍ ഇവി സിക്‌സ് പരിചയപ്പെടാം

ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയയും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനരംഗത്തേയ്ക്ക് കടക്കുന്നു
കിയ സോനെറ്റ്,image credit: kia.com
കിയ സോനെറ്റ്,image credit: kia.com

ന്യൂഡല്‍ഹി: ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയയും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനരംഗത്തേയ്ക്ക് കടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഹൈ എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാന്‍ ഇവി സിക്‌സ് വിപണിയില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

നിലവില്‍ സെല്‍റ്റോസ്, സോനെറ്റ് എന്നി മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. മെയ് 26ന് ഇലക്ട്രിക് മോഡലിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ എംഡി ടെ- ജിന്‍ പാര്‍ക്ക് അറിയിച്ചു.

തുടക്കത്തില്‍ നൂറ് കാറുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനിക  സൗകര്യങ്ങളോട് കൂടിയായിരിക്കും വാഹനം പുറത്തിറക്കുക എന്നും കിയ ഇന്ത്യ എംഡി അറിയിച്ചു.  ആഢംബര സൗകര്യങ്ങളോട് കൂടിയ ഇന്റീരിയര്‍, ഉയര്‍ന്ന ബാറ്ററി ശേഷി, അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ബാറ്ററി സംവിധാനം എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.

ഇലക്ട്രിക് വാഹനരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പുതിയ മോഡല്‍ പ്രേരണയാകും. ഇന്ത്യയില്‍ അടുത്തതലത്തിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് കമ്പനി. കിയയുടെ ശ്രേണിയില്‍ ഏറ്റവും ഹൈടെക് മോഡലായിരിക്കും ഇവി സിക്‌സ്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രീമിയം സെഗ്മെന്റില്‍ ഇലക്ട്രിക് വാഹനം വിപണിയില്‍ ഇറക്കാനാണ് പദ്ധതി. 2022ല്‍ പരിമിതമായ എണ്ണം മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിക്കുകയെന്നും കിയ ഇന്ത്യ എംഡി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com