കാര്‍ഷികമേഖലയ്ക്ക് ആശ്വാസം; വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ 

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നരശതമാനം പലിശയിളവ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാര്‍ഷിക മേഖലയില്‍ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മേഖലയുടെ ഉണര്‍വിന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചു. 50000 കോടി രൂപ കൂടിയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com