മറ്റൊരാളുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് രഹസ്യമായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

ഉപയോക്താവിന്റെ സുരക്ഷയ്ക്കായി നിരവധി പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് പുറത്തിറക്കി വരികയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പയോക്താവിന്റെ സുരക്ഷയ്ക്കായി നിരവധി പുതിയ ഫീച്ചറുകള്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് പുറത്തിറക്കി വരികയാണ്. സന്ദേശം വായിച്ചു എന്ന് ഉറപ്പുവരുത്തുന്ന ബ്ലൂ ടിക്ക് ഓഫ് ചെയ്ത് വെയ്ക്കാന്‍ നിലവില്‍ സംവിധാനമുണ്ട്. സുരക്ഷ കണക്കിലെടുത്ത് പല ഉപയോക്താക്കളും ഇത് ഓഫ് ചെയ്ത് വച്ചിട്ടുണ്ട്. ഇതോടെ ഉപയോക്താവ് സന്ദേശം വായിച്ചോ എന്ന് ഉറപ്പുവരുത്താന്‍ രണ്ടാമത്തെയാള്‍ക്ക് സാധിക്കില്ല. 

സമാനമായ നിലയില്‍ സ്റ്റാറ്റസ് കണ്ടു എന്നത് സ്റ്റാറ്റസ് പങ്കുവെച്ചയാള്‍ അറിയുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്. സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് ആരെല്ലാം ഇത് കണ്ടു എന്ന് നോക്കാന്‍ സംവിധാനമുണ്ട്. എന്നാല്‍ താന്‍ കണ്ടു എന്നത് സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതിരിക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഉപയോക്താവിന്റെ സുരക്ഷ തന്നെയാണ് വാട്ട്‌സ് ആപ്പ് ഉറപ്പാക്കുന്നത്.

രഹസ്യമായി മറ്റൊരാളുടെ സ്റ്റാറ്റസ് കാണാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. റീഡ് റിസീപ്റ്റ്‌സ് ഡിസെബിള്‍ ചെയ്യുന്നതോടെയാണ് ഇത് സാധ്യമാകുന്നത്. ഇതോടെ സ്റ്റാറ്റസ് കണ്ടാലും സ്റ്റാറ്റസ് ഇട്ടയാളുടെ വ്യൂ ലിസ്റ്റില്‍ ഡിസെബിള്‍ ചെയ്തയാളുടെ പേരുണ്ടാവില്ല. ബ്ലൂ ടിക്ക് ഒഴിവാക്കാനും റീഡ് റിസിപ്റ്റ്‌സ് തന്നെയാണ് ഡിസെബിള്‍ ചെയ്യുന്നത്.

വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സില്‍ കയറി അക്കൗണ്ട് ഓപ്പണ്‍ ചെയ്യണം. തുടര്‍ന്ന് പ്രൈവസി തെരഞ്ഞെടുത്ത ശേഷ റീഡ് റിസീപ്റ്റ്‌സ് ഡിസെബിള്‍ ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

ഇതിന് പുറമേ ആന്‍ഡ്രോയിഡ് ഫോണിലെ ഫയല്‍ മാനേജറിലെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫോള്‍ഡര്‍ വഴിയും സ്റ്റാറ്റസ് ഇട്ടയാള്‍ അറിയാതെ തന്നെ സ്റ്റാറ്റസ് കാണാന്‍ സാധിക്കും. സ്റ്റാറ്റസ് ടാബില്‍ ക്ലിക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ എല്ലാ സ്റ്റാറ്റസ് ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്യുന്ന വിധമാണ് ക്രമീകരണം. 

ഫോണിലെ സ്‌റ്റോറേജിലാണ് ഇവ സൂക്ഷിക്കുക. തുടര്‍ന്ന് ഇന്റേണല്‍ സ്‌റ്റോറേജ് തുറന്ന് വാട്‌സ്ആപ്പില്‍ ക്ലിക്ക് ചെയ്യുന്നതോടെ സ്റ്റാറ്റസ് ചിത്രങ്ങള്‍ കാണാന്‍ സാധിക്കും. മീഡിയ ഫോള്‍ഡര്‍ തുറന്നാണ് ചിത്രങ്ങള്‍ കാണേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com