വായ്പയ്ക്കും നിക്ഷേപത്തിനും വിലക്ക്, പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം; തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് 'പൂട്ടിട്ട്' ആര്‍ബിഐ

തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: തൊടുപുഴ അര്‍ബന്‍ കോ- ഓപ്പറേറ്റീവ് ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പകള്‍ അനുവദിക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ബാങ്കിന് മേല്‍ ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. ബുധനാഴ്ച മുതല്‍ ആറുമാസ കാലയളവില്‍ വിലക്ക് തുടരുമെന്ന് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നു. ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് തീരുമാനം പുനഃ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിക്കുന്നു.

ബാങ്കിന്റെ നിലവിലെ സാമ്പത്തിക നില കണക്കിലെടുത്താണ് തീരുമാനം. നിക്ഷേപകന്റെ പേരിലുള്ള സേവിങ്‌സ്, കറന്റ് അടക്കമുള്ള വിവിധ അക്കൗണ്ടുകളിലുള്ള നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് വിലക്ക് ഉള്ളത്. എന്നാല്‍ നിക്ഷേപത്തിന്മേലുള്ള വായ്പകള്‍ തീര്‍പ്പാക്കുന്നതിന് അനുവദിക്കും. ആര്‍ബിഐയുടെ വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത് അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. അടുത്ത ആറുമാസ കാലയളവിലേക്കാണ് വിലക്ക്. ആര്‍ബിഐയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ വായ്പ അനുവദിക്കുകയോ, നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ കടം വാങ്ങുകയോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. ആര്‍ബിഐയുടെ അനുമതിയില്ലാതെ ആസ്തികളോ വസ്തുവകകളോ കൈമാറ്റം ചെയ്യുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ഈ ഉത്തരവ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്നു എന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. നിയന്ത്രണങ്ങളോടെ ബാങ്കിങ് ബിസിനസ് നടത്താനാണ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com