പണ്ട് ലഭിച്ച സന്ദേശം എളുപ്പം കണ്ടെത്തി വായിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ
പണ്ട് ലഭിച്ച സന്ദേശം എളുപ്പം കണ്ടെത്തി വായിക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ന്യൂയോര്‍ക്ക്: ഉപയോക്താക്കൾ ഏറെ ആ​ഗ്രഹിച്ച ആ സൗകര്യവും വാട്സ്ആപ്പിൽ എത്തുന്നു. വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞു പിടിക്കുക എന്നത് ഇന്നും വാട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. 

ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിന്‍റെ ബീറ്റ ടെസ്റ്റിങ് വാട്സ്ആപ്പ് ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താക്കൾക്ക് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റ് വിൻഡോയിലെ ഏതെങ്കിലും പ്രത്യേക തീയതിയിൽ നിന്നുള്ള ഏത് സംഭാഷണവും തിരിച്ച് ലഭിക്കും. 

വാട്സ്ആപ്പിലെ പുത്തന്‍ വിവരങ്ങള്‍ പുറത്തു വിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്‍റെ കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ചാറ്റ് സെർച്ച് ബോക്സിൽ ലഭ്യമായ ഓപ്ഷൻ ഉപയോഗിച്ച് ഒരു നിശ്ചിത തീയതിയിലെ പ്രത്യേക ചാറ്റിലേക്ക് എത്താന്‍ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com