ഇനി ബിസിനസ് എളുപ്പം തുടങ്ങാം, വിവിധ തലങ്ങളിലുള്ള അനുമതിക്ക് പാന്‍ 'സിംഗിള്‍ ഐഡി'; സര്‍ക്കാര്‍ ആലോചന

നിലവില്‍ 13ലധികം തിരിച്ചറിയല്‍ രേഖകളാണ് വ്യവസായം തുടങ്ങുന്നതിന് വിവിധ തലങ്ങളിലുള്ള അനുമതിക്കായി ഉപയോഗിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വ്യവസായം തുടങ്ങുന്നതിന് വിവിധ തലങ്ങളില്‍ നിന്ന് ലഭിക്കേണ്ട അനുമതിക്ക് തിരിച്ചറിയല്‍ രേഖയായി പാന്‍ മാത്രം ആവശ്യപ്പെടുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. നിലവില്‍ വ്യവസായമോ വാണിജ്യമോ തുടങ്ങുന്നതിന് വിവിധ തലങ്ങളില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതിന് ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇത് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തിരിച്ചറിയല്‍ രേഖയായി പാന്‍ മാത്രം ആവശ്യപ്പെടുന്ന തലത്തിലേക്ക് നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. 

ഏകജാലക സംവിധാനത്തില്‍ പുതിയ നിക്ഷേപ നിര്‍ദേശങ്ങള്‍ക്ക് എളുപ്പം അനുമതി ലഭിക്കുന്നതിന് വേണ്ടിയാണ് തിരിച്ചറിയല്‍ രേഖയായി പാന്‍ നമ്പര്‍ മാത്രം മതിയെന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. പാന്‍ നമ്പര്‍ ഒരു തവണ നല്‍കിയാല്‍ മറ്റു അംഗീകാരങ്ങള്‍ക്കും ഓട്ടോമാറ്റിക്കായി ഇത് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്ന തരത്തിലാണ് പരിഷ്‌കാരം കൊണ്ടുവരുന്നത്.

ഏകജാലക സംവിധാനത്തില്‍ വ്യവസായം തുടങ്ങുന്നതിന് അപേക്ഷിക്കുന്നതിനായി തിരിച്ചറിയല്‍ രേഖയായി പാന്‍ മാത്രം ഉപയോഗിക്കുന്ന തരത്തില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.നിലവില്‍ 13ലധികം തിരിച്ചറിയല്‍ രേഖകളാണ് വ്യവസായം തുടങ്ങുന്നതിന് വിവിധ തലങ്ങളിലുള്ള അനുമതിക്കായി ഉപയോഗിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com