അവസാന അവസരം; പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാകും, മുന്നറിയിപ്പ്

അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന ഹതിരമാകുമെന്ന് ആദായനികുതി വകുപ്പ്. 2023 മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. 

പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.

പത്തക്ക നമ്പര്‍ പൂരിപ്പിക്കുമ്പോള്‍ തന്റെ കൈയില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉള്ളൂവെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടതായി വരും. ആദായനികുതി വകുപ്പ് അത്തരത്തിലുള്ള പാന്‍ കാര്‍ഡുകള്‍ റദ്ദാക്കുകയും പിഴ ചുമത്തുകയുമാണ് പതിവ്. വീഴ്ച സംഭവിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വരെ മരവിപ്പിച്ചു എന്നും വരാം. അതിനാല്‍ രണ്ടാമതൊരു പാന്‍ കാര്‍ഡ് ഉള്ളവര്‍ ഉടന്‍ തന്നെ അത് ആദായനികുതി വകുപ്പില്‍ സറണ്ടര്‍ ചെയ്യേണ്ടതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com